ചെന്നൈ: എ.െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപംനൽകിയ ഏഴംഗ പാനൽ പിരിച്ചുവിട്ടതായി പുരട്ച്ചി തലൈവി അമ്മ വിഭാഗത്തെ നയിക്കുന്ന ഒ. പന്നീർസെൽവം. പാർട്ടിക്കകത്തെ പോര് കൂടുതൽ രൂക്ഷമാകുന്നതിെൻറ സൂചന നൽകി ഞായറാഴ്ച രാത്രിയോടെയാണ് മുഖ്യമന്ത്രി കെ. പളനിസ്വാമി നേതൃത്വം നൽകുന്ന അമ്മ വിഭാഗവുമായുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി തീരുമാനമുണ്ടാകുന്നത്. മറുക്യാമ്പിൽനിന്ന് നിരന്തരമായി തുടരുന്ന ഉത്തരവാദിത്തരഹിതമായ പ്രസ്താവനകളുടെ തുടർച്ചയായാണ് തീരുമാനമെന്ന് പന്നീർസെൽവം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ രൂപംനൽകിയ പാനൽ പലവുരു ചർച്ചകൾ നടത്തിയിട്ടും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ജയലളിതയുടെ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന് പന്നീർസെൽവം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.