ഹൈദരാബാദ്: ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് പി.ജി വിദ്യാർഥികൾ കോളജിൽ പ്രതിഷേധ പ്രകടനം നടത്തി. ഹോസ്റ്റലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു പേരെ വിദ്യാർഥിനികൾ പിടികൂടിയിരുന്നു. ഹോസ്റ്റലിൽ മതിയായ സുരക്ഷ ഉറപ്പു നൽകാൻ വി.സി നേരിട്ടെത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
സംക്രാന്തി അവധി കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോഴാണ് അസാധാരണ സംഭവങ്ങൾ നടക്കുന്നതായി വിദ്യാർഥിനികളുടെ ശ്രദ്ധയിൽ പെട്ടത്. ഹോസ്റ്റലിലെ വിവിധ മുറികളിൽ നിന്ന് പലതരം ശബ്ദങ്ങൾ കേട്ടു.
തങ്ങളുടെ തെറ്റിദ്ധാരണയായിരിക്കുമെന്നാണ് ആദ്യം വിദ്യാർഥികൾ കരുതിയത്. ഹോസ്റ്റലിലെ ഒന്നാംനിലയിലെ ബാത്റൂമിലെ ജനാലയിലൂടെ രണ്ടു കൈകൾ നീണ്ടുവരുന്നത് ചില വിദ്യാർഥിനികളുടെ ശ്രദ്ധയിൽ പെട്ടു. മറ്റു ദിവസങ്ങളിൽ ഹോസ്റ്റലിലെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ ബാത്റൂമുകളിലും സമാന സംഭവം ശ്രദ്ധയിൽ പെട്ടു. തുടർന്ന് മുതിർന്ന വിദ്യാർഥികളുമായി ചേർന്ന് നുഴഞ്ഞുകയറ്റക്കാരെ പിടികുടാൻ വിദ്യാർഥികൾ തീരുമാനിച്ചു. ഒരാളെ മാത്രം പിടിക്കാൻ മാത്രമേ സാധിച്ചുള്ളൂ. മറ്റുള്ളവരെ കൂടി പിടികൂടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.