ഉസ്മാനിയയിൽ വിദ്യാർഥിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

ഹൈദരാബാദ്: ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എം.എസ് സി ഫിസിക്സ് വിദ്യാർഥിയായ മുരളിയാണ് ഹോസ്റ്റലിലെ വാഷ്റൂമിൽ ആത്മഹത്യ ചെയ്തത്. ഇതേതുടർന്ന് കാമ്പസിൽ സമരം ശക്തമായിരിക്കുകയാണ്. ടി.ആർ.എസിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ തൊഴിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുന്നതുകൊണ്ടാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്നാണ് സമരം ചെയ്യുന്നവരുടെ വാദം.

എന്നാൽ വിദ്യാർഥിയുടെ ആത്മഹത്യക്കുറിപ്പിൽ പരീക്ഷക്ക് തോൽക്കുമെന്ന് ഭയപ്പെട്ടാണ് സ്വയം ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയതായി പൊലീസ് പറഞ്ഞു. 

കാമ്പസിന് പുറത്ത് തടിച്ചുകൂടിയ വിദ്യാർഥികൾ മുരളിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാനായി പുറത്തേക്കെടുക്കാൻ അനുവദിച്ചിട്ടില്ല. 

Tags:    
News Summary - Osmania University student commits suicide, protests erupt on campus-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.