ജമ്മു കശ്മീരില്‍ സൈനികർ കൊല്ലപ്പെടുേമ്പാൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാൻ പോവുകയാണോ എന്ന് എ.ഐ.എം.ഐ.എം (ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ) നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. കശ്മീരിൽ ഇന്ത്യക്കാരുടെ ജീവൻ കൊണ്ട് പാകിസ്താൻ 20 ട്വന്‍റി കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ നമ്മുടെ ഒമ്പത് സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനിടെ ഒക്ടോബർ 24 ന് പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ സൈനികരാണ് കൊല്ലപ്പെടുന്നത്. അപ്പോഴാണോ അവരോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവനും കൊണ്ട് കശ്മീരിൽ ദിവസവും ട്വന്‍റി ട്വന്‍റി കളിക്കുകയാണ് പാകിസ്താൻ' -ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കശ്മീരിൽ കൊല്ലപ്പെടുന്നു. ചിലരെ ലക്ഷ്യമിട്ടുള്ള കൊലകൾ നടക്കുന്നു. ഇതൊക്കെ നടക്കുേമ്പാൾ ഇന്റലിജൻസ് ബ്യൂറോയും അമിത് ഷായും എന്ത് ചെയ്യുകയാണ്? കശ്മീരിൽ രഹസ്യാന്വേഷണ വിഭാഗം എന്താണ് ചെയ്യുന്നത്? ആർട്ടിക്ൾ 370 എടുത്തുകളഞ്ഞപ്പോൾ കശ്മീരിൽ എല്ലാം ശരിയായി എന്നാണ് അവർ പറഞ്ഞത്. എന്താണ് ശരിയായത്. കശ്മീരിൽ ഒന്നും ശരിയായിട്ടില്ല. മോഡി സർക്കാറിന്‍റെ തികഞ്ഞ പരാജയമാണിത്' -ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.