ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ 500 ശതമാനം വർധന. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ എതിരാളികൾക്കെതിരെ രാഷ്ട്രീയ ആയുധമായി ഇ.ഡിയെ ഉപയോഗപ്പെടുത്തുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. നിരവധി രാഷ്രടീയ എതിരാളികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിരുന്നു.
ഈ ഇനത്തിൽ മാത്രം 500 ശതമാനത്തിലധികം വർധനവുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്. 2018-19, 2021-22 കാലഘട്ടത്തിനിടയിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ 505 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. 2018-19 ൽ ഇ.ഡി രജിസ്റ്റർ ചെയ്തത് 195 കേസുകളാണെങ്കിൽ 2021ൽ അത് 1,180 ആയി ഉയർന്നു. 2004-14 കാലയളവിൽ ഇ.ഡി 112 റെയ്ഡുകൾ മാത്രമാണ് നടത്തിയതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. അതേസമയം, 2014-2022 കാലയളവിൽ 2,974 റെയ്ഡുകളായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.