ന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ജാഗ്രതയിൽ ഇന്ത്യയും. നവംബർ 25 മുതൽ ഡിസംബർ 23 വരെ യു.കെയിൽനിന്ന് ഇന്ത്യയിലെത്തിയവരെ കർശന നിരീക്ഷണത്തിന് വിധേയമാക്കും. ഡിസംബർ 31 വരെ യു.കെയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി ആറായിരത്തോളം പേരാണ് നിരീക്ഷണത്തിലുള്ളത്.
യു.കെയിൽനിന്ന് കേരളത്തിലെത്തിയ എട്ടുേപർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ ഒമ്പതുമുതൽ 23 വരെ 1609 പേരാണ് കേരളത്തിലെ വിമാനത്താവളങ്ങളിലെത്തിയത്. യു.കെയിൽ നിന്നെത്തിയ 2116 പേരാണ് നിലവിൽ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1609 േപരെയും ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കൂടാതെ 14 ദിവസത്തെ നിരീക്ഷണവും നിർദേശിച്ചു. ഇവരെ നിരീക്ഷണ കാലയളവിന് ശേഷവും ആർ.ടി.പി.സി.ആർ പരിേശാധനക്ക് വിധേയമാക്കും.
ഡൽഹി വിമാനത്താവളത്തിൽ നാലു വിമാനങ്ങളിലായെത്തിയ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുന്നതിന് എൽ.എൻ.െജ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യു.കെയിൽ നിന്നെത്തിയവർക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ ആശുപത്രികൾക്ക് ഡൽഹി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്നെത്തിയ 950 യാത്രക്കാർക്ക് വിമാനത്താവളത്തിൽവെച്ച് നടത്തിയ പരിശോധനയിലാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്. 50 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ നാഷനൽ സെന്‍ററർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചു.
2127 പേരാണ് യു.കെയിൽനിന്ന് ഡിസംബർ ഒന്നുമുതൽ 22 വരെ കർണാടകയിലെത്തിയത്. ഇതിൽ ആറുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കൂടുതൽ പരിശോധനക്കായി ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
തെലങ്കാനയിൽ 1200പേരും ആന്ധ്ര പ്രദേശിൽ 68 പേരുമാണ് യു.കെയിൽ നിന്നെത്തിയവർ. തെലങ്കാനയിൽ ഏഴുപേർക്കും ആന്ധ്രയിൽ ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.