മുംബൈ: ഏപ്രിലിൽ രാജ്യത്ത് തൊഴിൽ നഷ്ടമായത് 75 ലക്ഷംപേർക്കെന്ന് സ്ഥിതിവിവരക്കണക്ക്. സെൻറർ ഫോർ മോനിറ്ററിങ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിൽ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സിഎംഐഇ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ മഹേഷ് വ്യാസ് പറഞ്ഞു. ദേശീയ തൊഴിലില്ലായ്മാ നിരക്ക് 7.97 ശതമാനത്തിലെത്തി. കേന്ദ്രത്തിെൻറ കണക്കനുസരിച്ച് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 9.78 ശതമാനവും ഗ്രാങ്ങളിൽ 7.13 ശതമാനവുമാണ്.
മാർച്ചിൽ ദേശീയ തൊഴിലില്ലായ്മാ നിരക്ക് 6.50 ശതമാനമായിരുന്നു. കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് രാജ്യത്തുടനീളം ലോക്ഡൗണുകൾ പ്രഖ്യാപിച്ചത് തൊഴിൽ നഷ്ടപ്പെടുന്നതിെൻറ ആക്കം കൂട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ തൊഴിലില്ലായ്മ ഉയർന്ന തോതിൽ തുടരാനാണ് സാധ്യതയെന്ന് മഹേഷ് വ്യാസ് പറയുന്നു. തൊഴിൽ സേനയുടെ പങ്കാളിത്ത നിരക്കും കുറയാൻ സാധ്യതയുണ്ട്. 'ഏറ്റവും മോശം അവസ്ഥയിൽ, രണ്ടും സംഭവിക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യലോക്ഡൗൺ കാലത്ത് രാജ്യെത്ത തൊഴിലില്ലായ്മാ നിരക്ക് 24 ശതമാനം വരെ ഉയർന്നിരുന്നു.
നിലവിൽ കോവിഡ് കാരണം ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷത്തോളം പുതിയ അണുബാധകളും 40ത്തെിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ ലോക്ഡൗണുകളെ അവസാന ആശ്രയമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രതിവർഷം രണ്ട് കോടി പുതിയ തൊഴിൽ ഉത്പാദിപ്പിക്കുമെന്നാണ് അധികാമേൽക്കുേമ്പൾ നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.