Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏപ്രിലിൽ രാജ്യത്ത്​...

ഏപ്രിലിൽ രാജ്യത്ത്​ തൊഴിൽ നഷ്​ടമായത്​ 75 ലക്ഷംപേർക്ക്​; തൊഴിലില്ലായ്​മാ നിരക്ക്​ കുതിക്കുന്നു

text_fields
bookmark_border
Over 75 lakh people lose jobs in April as lockdowns sprout
cancel

മുംബൈ: ഏപ്രിലിൽ രാജ്യത്ത്​ തൊഴിൽ നഷ്​ടമായത്​ 75 ലക്ഷംപേർക്കെന്ന്​ സ്​ഥിതിവിവരക്കണക്ക്​. സെൻറർ ഫോർ മോനിറ്ററിങ്​ ഇന്ത്യൻ എക്കണോമി (സി‌എം‌ഐ‌ഇ) ആണ്​ ഇക്കാര്യം അറിയിച്ചത്​. തൊഴിൽ മേഖലയിലെ സ്ഥിതി ഇനിയും മോശമാകുമെന്നും സി‌എം‌ഐ‌ഇ മാനേജിങ്​ ഡയറക്​ടറും ചീഫ് എക്​സിക്യൂട്ടീവുമായ മഹേഷ് വ്യാസ് പറഞ്ഞു. ദേശീയ തൊഴിലില്ലായ്​മാ നിരക്ക് 7.97 ശതമാനത്തിലെത്തി. കേന്ദ്രത്തി​െൻറ കണക്കനുസരിച്ച് നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്​മാ നിരക്ക് 9.78 ശതമാനവും ഗ്രാങ്ങളിൽ 7.13 ശതമാനവുമാണ്.


മാർച്ചിൽ ദേശീയ തൊഴിലില്ലായ്​മാ നിരക്ക് 6.50 ശതമാനമായിരുന്നു. കോവിഡ്​ രണ്ടാംതരംഗത്തെ തുടർന്ന്​ രാജ്യത്തുടനീളം ലോക്​ഡൗണുകൾ പ്രഖ്യാപിച്ചത്​ തൊഴിൽ നഷ്​ടപ്പെടുന്നതി​െൻറ ആക്കം കൂട്ടിയിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ തൊഴിലില്ലായ്​മ ഉയർന്ന തോതിൽ തുടരാനാണ് സാധ്യതയെന്ന്​ മഹേഷ് വ്യാസ് പറയുന്നു. തൊഴിൽ സേനയുടെ പങ്കാളിത്ത നിരക്കും കുറയാൻ സാധ്യതയുണ്ട്. 'ഏറ്റവും മോശം അവസ്ഥയിൽ, രണ്ടും സംഭവിക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യലോക്​ഡൗൺ കാലത്ത്​ രാജ്യ​െത്ത തൊഴിലില്ലായ്​മാ നിരക്ക് 24 ശതമാനം വരെ ഉയർന്നിരുന്നു.


നിലവിൽ കോവിഡ്​ കാരണം ഇന്ത്യയിൽ പ്രതിദിനം നാല്​ ലക്ഷത്തോളം പുതിയ അണുബാധകളും 40ത്തെിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്​. സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ ലോക്​ഡൗണുകളെ അവസാന ആശ്രയമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രതിവർഷം രണ്ട്​ കോടി പുതിയ തൊഴിൽ ഉത്​പാദിപ്പിക്കുമെന്നാണ്​ അധികാമേൽക്കു​േമ്പൾ നരേന്ദ്ര മോദി വാഗ്​ദാനം ചെയ്​തിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentJobless Ratelockdown#Covid19
Next Story