രണ്ടാം കോവിഡ്​ തരംഗം; ലോക്​ ഡൗണിൽ ഡൽഹി വിട്ടത്​ എട്ട്​ ലക്ഷം അന്തർസംസ്​ഥാന തൊഴിലാളികൾ

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാം കോവിഡ്​ തരംഗത്തിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യതലസ്​ഥാന നഗരി വിട്ട അന്തർ സംസ്​ഥാന തൊഴിലാളികൾ എട്ടുലക്ഷം പേരെന്ന്​ ഡൽഹി സർക്കാർ.

ഡൽഹി ഗതാഗതവകുപ്പാണ് കണക്ക് പുറത്തുവിട്ടത്. ഏപ്രിൽ 19 മുതൽ മെയ് 14 വരെ 8,07,032 കുടിയേറ്റ തൊഴിലാളികൾ ബസുകളിൽ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങി.

ഇതിൽ 3,79,604 പേരും ലോക്ഡൗൺ പ്രഖ്യാപിച്ച ആദ്യ ആഴ്ച തന്നെയാണ് പോയത്. രണ്ടാമത്തെ ആഴ്ച 2,12448 പേരും മൂന്നാമത്ത ആഴ്ച 1,22,490 പേരും നാലാമത്തെ ആഴ്ച 92,490 പേരുമാണ് ഡൽഹി വിട്ടത്. യു.പിയടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്കായി 21,879 അന്തർ സംസ്ഥാന ബസ് ട്രിപ്പുകളാണ് നടത്തിയത്. അതേസമയം, ട്രെയിനുകളിലും ട്രക്കുകളിലും മറ്റും ഡൽഹി വിട്ടവരുടെ കണക്ക്​ പുറത്തുവന്നിട്ടില്ല.

Tags:    
News Summary - Over 8 lakh migrants left Delhi after lockdown announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.