അഗർത്തല: ബി.ജെ.പി സർക്കാർ പാർട്ടി ഒാഫീസുകൾ തകർക്കുന്നുവെന്ന് ആരോപിച്ച് ത്രിപുരയിൽ ആക്രോശ് റാലി നടത്തിയ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 100കണക്കിന് കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയുമാണ് അറസ്റ്റ് ചെയ്തത്.
മെയ് ഏഴിനാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ആക്രോശ് റാലി നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ ബിർജിത് സിൻഹയുടെയും മുൻ എം.എൽ.എ ഗോപാൽ റായിയുടെയും നേതൃത്വത്തിലായിരുന്നു റാലി.
ജനാധിപത്യത്തിനു മേൽ ബുൾഡോസർ കയറ്റിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ബിർജിത് സിൻഹ ആരോപിച്ചു. നിയമപരമായി നോട്ടീസ് പോലും നൽകാതെയാണ് പാർട്ടി ഒാഫീസുകൾ പൊളിച്ചുമാറ്റുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ബിപ്ലബ് ദേബിെൻറ ഭരണത്തിൽ കീഴിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാലാണ് 300 ഒാളം സി.പി.എം -ബി.ജെ.പി പ്രാവർത്തകർ കോൺഗ്രസിൽ ചേർന്നതെന്നും ഗോപാൽ റായ് പറഞ്ഞു. 1000ക്കണക്കിന് പേർ കോൺഗ്രസിൽ ചേരാൻ തയാറെടുത്ത് നിൽക്കുകയാണെന്നും റായ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.