അസദുദ്ദീൻ ഉവൈസി

ശ്രീലങ്കയെ പോലെ ഒരിക്കൽ പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രതിഷേധക്കാർ ഇരച്ചുകയറും -അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ഇന്ത്യയെ ശ്രീലങ്കയുമായി താരതമ്യം ചെയ്ത് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ശ്രീലങ്കയിലേതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കും ഒരിക്കൽ പ്രതിഷേധക്കാർ കടന്നുകയറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ജയ്പൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങൾക്ക് പാർലമെന്‍ററി ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയത് പോലെ ഒരു ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്'- ഉവൈസി പറഞ്ഞു.

രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും കേന്ദ്രത്തെ അദ്ദേഹം വിമർശിച്ചു. ഹിന്ദു-മുസ്‍ലിം രാഷ്ട്രീയം കാരണം രാജ്യത്ത് ഒരു സമുദായം മാത്രമേ തോറ്റിട്ടുള്ളൂവെന്നും അത് മുസ്‍ലിംകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്‍റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ചില ഘടകങ്ങള്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റ പ്രസ്താവനക്ക് മറുപടിയായി ഈ ഘടകങ്ങൾ ഏതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറാകണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

Tags:    
News Summary - Owaisi draws Sri Lanka comparison, says some day people will possibly storm PM residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.