ന്യൂഡൽഹി: കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ അഞ്ചു ജവാൻമാരും മുസ്ലിംകളാണെന്ന അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവ് അസദുദ്ദീൻ ഉവൈസി എം.പിക്ക് മറുപടിയുമായി സൈന്യം. ഇന്ത്യൻ സൈന്യം മതത്തിന് അതീതമാണെന്ന് നോർത്ത് കമാൻഡർ ലഫ്. ജനറൽ ദേവരാജ് പ്രതികരിച്ചു. സൈന്യം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നു. അവരുടെ സ്വത്വം സൈനികൻ എന്നതുമാത്രമാണ്. സൈന്യത്തെയോ മറ്റു സുരക്ഷ സേനകളെയോ വർഗീയവത്കരിക്കരുതെന്നും ലഫ്.ജനറൽ പറഞ്ഞു.
ദേശീയവാദികൾ എന്നു പറയപ്പെടുന്നവർ മുസ്ലിംകളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുകയാണ്. കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ അഞ്ചു പേരും മുസ്ലിംകളാണ്. മുസ്ലിംകളുടെ രാജ്യസ്നേഹവും സത്യസന്ധതയും ചോദ്യം ചെയ്യുന്നവർ ഇത് കാണണം. മുസ്ലിംകൾ രാജ്യത്തിനുവേണ്ടി മരിക്കുന്നു. എന്നാൽ, അവരെ പാകിസ്താനികളെന്ന് വിളിക്കുന്നു^ എന്നായിരുന്നു ഉവൈസിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.