ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിക്കാത്തതിൽ െതരഞ്ഞെടുപ്പ് കമീഷനെ നിശിതമായി വിമശിച്ച് കോൺസ്ര് നേതാവ് പി. ചിദംബരം. അവസാന റാലി നടത്തി പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനുളള അധികാരം നൽകുന്നതായി കമീഷെൻറ നടപടി എന്ന് ചിദംബരം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് ൈവകിപ്പിക്കാൻ കമീഷെൻറ മേൽ സക്കാർ സമ്മർദം ചെലുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാജ സാന്താ ക്ലോസ് ചമയുകയാണ് പ്രധാനമന്ത്രിയെന്നും ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി സുഖിപ്പിക്കുകയാണ്. ഹിമാചൽ പ്രേദശിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച അന്നു തന്നെ ഗുജറാത്തിലെ തിയതിയും പ്രഖ്യാപിച്ചിരുന്നെങ്കിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരുമായിരുന്നെന്നും ചിദംബരം പറഞ്ഞു.
അതേസമയം, തെരെഞ്ഞടുപ്പ് കമീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പരിചയത്തിൽ നിന്നാണ് കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു.
പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഡിസംബർ18ന് മുമ്പ് തെരെഞ്ഞടുപ്പ് നടക്കുെമന്നും ഹിമാചൽ പ്രദേശിൽ തെരഞ്ഞടുപ്പ് നവംബർ ഒമ്പതിനായിരിക്കുമെന്നും കമീഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇൗ നടപടി വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.