പി. ചിദംബരത്തിൻെറ ജാമ്യ ഹരജി വെള്ളിയാഴ്​ച പരിഗണിക്കും

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ചിദംബരം നൽകിയ മുൻകൂർ ജാമ്യഹരജി സുപ്രീംകോടതി വെള്ളിയാഴ്​ച പരിഗണിക്കും. ഹരജി വെള്ളിയാഴ്​ച പരിഗണിക്കാനായി സുപ്രീംകോടതി ലിസ്​റ്റ്​ ചെയ്​തു. കോൺഗ്രസ്​ നേതാവ്​ കപിൽ സിബലിൻെറ നേതൃത്വത്തി ലുള്ള അഭിഭാഷക സംഘം ഹരജി അടിയന്തിരമായി പരിഗണിക്കാൻ ഒരു ദിവസം മുഴുവൻ നടത്തിയ നീക്കത്തിനൊടുവിലാണ്​ സുപ്രീംകോ ടതി തീരുമാനം.

ചിദംബരത്തിൻെറ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ രണ്ട്​ തവണ സുപ്രീംകോടതി ജഡ്​ജി എൻ.വി. രമണയുടെ മുമ്പ ാകെ എത്തിയിരുന്നു. രണ്ട്​ തവണയും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ​ ഗോഗോയിയെ സമീപിക്കാനായിരുന്നു രമണ നിർദേശിച്ചത്​.

ഹരജിയിൽ പിഴവുള്ളതിനാലാണ്​ കേസ്​ സുപ്രീംകോടതി ഇന്ന്​ ലിസ്​റ്റ്​ ചെയ്യാതിരുന്നത്​. ചീഫ്​ ജസ്​റ്റിസ്​ കേസ്​ ലിസ്​റ്റ്​ ചെയ്യാതെ ഹരജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന്​ ജസ്​റ്റിസ്​ രമണ വീണ്ടും അറിയിച്ചു. അറസ്​റ്റ്​ തടയണമെന്നാവശ്യപ്പെട്ട്​ ചിദംബരം നൽകിയ ഹരജി രാവിലെ ജസ്​റ്റിസ്​ രമണ പരിഗണിച്ചിരുന്നില്ല. ഇതെ തുടർന്ന്​ ഉച്ചക്ക്​ വീണ്ടും ചിദംബരത്തിന്​ വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജസ്​റ്റിസ്​ രമണക്ക്​ മുന്നിൽ ഹാജരാവുകയും ഹരജി പരിഗണിക്കണമെന്ന്​ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കേസ്​​ ലിസ്​റ്റ്​ ചെയ്യാത്തതിനാൽ ഹരജി പരിഗണിക്കാനവില്ലെന്ന്​ ജസ്​റ്റിസ്​ വ്യക്തമാക്കി.

മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ചിദംബര​ത്തെ അറസ്​റ്റ്​ ചെയ്യുന്നതിന്​ നിയമപരമായി തടസങ്ങളില്ലാതായി. ആദ്യം നല്‍കിയ ഹരജിയിലെ പിഴവിനെ തിരുത്തിയാണ് വീണ്ടും നല്‍കിയിരുന്നത്.

ചിദംബരത്തിന്നെ​ അറസ്റ്റിൽ നിന്ന്​ ഇന്ന്​ പരിരക്ഷ ലഭിക്കാത്തതിനാൽ എൻഫോഴ്​സ്​മ​​​​​​​െൻറ്​ ഡയറക്​ടറേറ്റ്​ അദ്ദേഹത്തിനെതിരെ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറത്തിറക്കിയിട്ടുണ്ട്​. അതേസമയം, ചിദംബരം എവിടെയാണെന്ന്​ സൂചനയില്ല.

സി.ബി.ഐ ചൊവ്വാഴ്​ച രാത്രിയും ഇന്ന്​ രാവിലെയുമായി രണ്ട്​ തവണ ചിദംബരത്തിൻെറ വസതിയിൽ എത്തുകയും അദ്ദേഹ​െത്ത കാണാനാവാതെ മടങ്ങുകയും ചെയ്​തിരുന്നു.

ഒ​ന്നാം യു.​പി.​എ സ​ർ​ക്കാ​റി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2007ലാ​ണ് െഎ.​എ​ൻ.​എ​ക്സ് മീ​ഡി​യ​ക്ക്​ വി​ദേ​ശ മു​ത​ൽ​മു​ട​ക്ക് കൊ​ണ്ടു​വ​രാ​ൻ വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​​ന്‍റെ (എ​ഫ്.​ഐ.​പി.​ബി) അ​നു​മ​തി ല​ഭി​ച്ച​ത്. അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പീ​റ്റ​ർ മു​ഖ​ർ​ജി​യെ​യും ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ​യും ചി​ദം​ബ​രം സ​ഹാ​യി​ച്ചു​വെ​ന്നും​ പ്ര​ത്യു​പ​കാ​ര​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്​ ഇ​രു​വ​രും സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്​​തു​വെ​ന്നു​മാ​ണ്​ സി.​ബി.​െ​എ കേ​സ്. എ​ന്നാ​ൽ, കേ​സി​ൽ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തെ പ്ര​തി ചേ​ർ​ത്തി​രു​ന്നി​ല്ല. പ്ര​തി ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യാ​ണ്​ സി.​ബി.​െ​എ ചി​ദം​ബ​ര​ത്തിന്‍റെ അ​റ​സ്​​റ്റി​നു വ​ഴി ഒ​രു​ക്കി​യ​ത്.

Tags:    
News Summary - P Chidambaram, Facing Arrest; No Court Relief For Now - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.