ചിദംബരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നു; അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് സി.ബി.ഐ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ കോടതിയിൽ ഹാജരാക്കി. ചിദംബരത്തിന്‍റെ ഭാര്യ നളിനിയും മകൻ കാർത്തിയും കോടതിയിൽ എത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് ചിദംബരത്തെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കുന്നത്. ചിദംബരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായും അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് സി.ബി.ഐ ആവശ്യപ്പെടുന്നത്.

കോടതിക്ക് അകത്തും പരിസരത്തുമായി 100 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ് വി, കപിൽ സിബൽ, മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ എന്നിവർ കോടതിയിലുണ്ട്. ജസ്റ്റിസ് അജയ് കുഹാർ ആണ് കേസ് പരിഗണിക്കുന്നത്. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരാകുന്നത്. ചിദംബരത്തിനായി അഭിഷേക് സിങ് വി, കപിൽ സിബൽ എന്നിവർ ഹാജരാകുന്നു.

ബുധനാഴ്ച വൈകീട്ട് കോ​ൺ​ഗ്ര​സ്​ ആ​സ്​​ഥാ​ന​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും വ​സ​തി​യി​ൽ എ​ത്തു​ക​യും ചെ​യ്​​ത​തി​നു പി​ന്നാ​ലെ​യാ​ണ്​ അ​ത്യ​ന്തം നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ളോ​ടെ ചിദംബരത്തെ അ​റ​സ്​​റ്റ്​ ചെയ്ത​ത്. വസതിയുടെ മതിൽ ചാടിക്കടന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചത്.

ബുധനാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് അപ്രതീക്ഷിത വാർത്ത സമ്മേളനം നടത്തിയതിന് പിന്നാലെ സി.ബി.ഐ എത്തിയിരുന്നെങ്കിലും ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - p chidambaram produced in special cbi court -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.