ചെന്നൈ: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ പി. ചിദംബരത്തെ നാടകീയമായി അറസ്റ്റു ചെയ്തത് കശ്മീർ വിഷയത്തിൽ നിന് നും ജനശ്രദ്ധ തിരിച്ചുവിടാനെന്ന് മകൻ കാർത്തി ചിദംബരം. തൻെറ പിതാവിൻെറ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായ ി മാത്രമാണെന്ന് വ്യക്തമാണ്. ഇപ്പോൾ അറസ്റ്റ് അനിവാര്യമല്ലായിരുന്നു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിക്കെതിരെ ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും കാർത്തി മാധ്യമങ്ങളോട് പറഞ്ഞു.
കേസ് വ്യാജമായി കെട്ടിച്ചമച്ചതാണ്. അതുമായി പിതാവിന് യാതൊരു ബന്ധവുമില്ല. സർക്കാറിൻെറ പകപോക്കൽ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കാർത്തി പറഞ്ഞു.
പിതാവ് ചിദംബരത്തിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്നും ചിലരുടെ വൃത്തികെട്ട സംതൃപ്തി പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഏജൻസികൾ അറസ്റ്റ് നാടകം നടത്തിയതെന്നും കാർത്തി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.
ഡൽഹി ജോർബാഗിലെ വസതിയിൽ രാത്രി 9.45ഓടെയായിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ സംഘം പിന്നാമ്പുറത്തെ ഗേറ്റ് ചാടി അകത്തുകടന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.