ചെന്നൈ: കള്ളപ്പണ തട്ടിപ്പു നിയമ പ്രകാരം ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവർ ആഗസ്റ്റ് 20ന് ഹാജരാകാൻ സാമ്പത്തിക കുറ്റാന്വേഷണ കേസുകൾ വിചാരണ നടത്തുന്ന എഗ്മോർ പ്രത്യേക കോടതി ജഡ്ജി മലർവിഴി ഉത്തരവിട്ടു.
തിങ്കളാഴ്ച നടന്ന സിറ്റിങ്ങിൽ മൂവരും ഹാജരാവാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ചിദംബരം കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുരളികൃഷ്ണൻ ഇതിന് വിശദീകരണം നൽകി. എന്നാൽ, കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാതെ മൂവരും ആഗസ്റ്റ് 20ന് കോടതിയിൽ ഹാജരാവാൻ കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.