ഗുഡ്ഗാവ്: പത്മാവതിലെ നായിക ദീപിക പദുക്കോണിന്‍റെ തലയെടുക്കുന്നവർക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവ് സൂരജ് പാൽ അമുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ജനുവരി 26 മുതൽ ഇയാൾ കരുതൽ തടങ്കലിലാണ്. ഇന്ന് ഹരിയാന കോടതിയിൽ ഹാജാരാക്കാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പത്മാവതിനെതിരെ അമു പുറപ്പെടുവിച്ച പ്രസ്താവനക്കെതിരായ ഹരജിയായിരുന്നു കോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ചരിത്രവസ്തുതകൾ വളച്ചൊടിച്ചു എന്നാരോപിച്ചാണ് സഞ്ജയ് ലീലാ ബൻസാലിക്കും ദീപികക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.