അഹമ്മദാബാദ്: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പാക് മന്ത്രിയുടെ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിെൻറ ജന്മവാർഷികത്തിൽ ഗുജറാത്തിലെ കേവാദിയയിൽ സംസാരിക്കുേമ്പാഴാണ് പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പ്രതിപക്ഷം നടത്തിയ മോശം പരാമർശങ്ങളും ആരോപണങ്ങളും ആരും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താെൻറ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുടിയാണ്. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എെൻറ ഹൃദയത്തിൽ മുറിവുണ്ടാക്കി. സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള ആരോപണങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നൽക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
2019ലെ പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമാണെന്നായിരുന്നു പാക് ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം. എന്നാൽ, തെൻറ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.