ജമ്മു: ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ സന്ദർശനത്തിനിടെ അതിർത്തിയിൽ വീണ്ടും പാക് സൈന്യത്തിെൻറ വെടിവെപ്പ്. ജമ്മുവിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയിൽ മൂന്നിടത്തായി ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പുണ്ടായത്. ഷെൽ ആക്രമണത്തിൽ ഗ്രാമീണന് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 10.30ഒാടെയാണ് മെന്ധർ മേഖലയിലെ അതിർത്തിയോട് ചേർന്ന ദെബ്രാജ്, കൃഷ്ണഗട്ടി, ഇഷാപുർ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായത്. ബൽനോയി മേഖലയിലെ ഗ്രാമത്തിലേക്ക് പാക് സൈന്യം നടത്തിയ മോേട്ടാർ ഷെൽ ആക്രമണത്തിൽ മുഹമ്മദ് യൂനുസ് എന്ന ഗ്രാമീണന് പരിക്കേൽക്കുകയും ഒരു എരുമ കൊല്ലപ്പെടുകയും ചെയ്തു. സമീപത്തെ വീടിന് കേടുപാടുകളുണ്ടായി. പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചുവെടിവെച്ചു.
അതിർത്തിയിൽ വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച മൂന്നു തവണ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രാജ്നാഥ് സിങ്ങിെൻറ കശ്മീർ സന്ദർശനവേളയിലുണ്ടായ പ്രകോപനത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.