പാക്​ ചാരകേസ്​: നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിച്ചേക്കുമെന്ന്​ റിപ്പോർട്ട്​

ഇസ്​ലാമാബാദ്​: ഇന്ത്യയിലെ പാകിസ്​താൻ ഹൈകമ്മീഷനിൽ നിന്ന്​ നാലു ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്​.  ചാരവൃത്തി നടത്തിയതിനെ തുടർന്ന്​ പാക്​ ഹൈകമ്മീഷൻ ഉദ്യോഗസ്ഥൻ മെഹ്മൂദ്​ അക്തറിനെ ഇന്ത്യ പുറത്താക്കിയതിന്​ പിന്നാലെയാണ്​ നാലുപേരെ തിരിച്ചുവിളിക്കാൻ പാകിസ്താൻ ആലോചിക്കുന്നത്​. തന്നെ കൂടാതെ ഹൈകമ്മീഷനിലെ വേറെ നാല് ഉദ്യോഗസ്ഥര്‍ കൂടി ഐ.എസ്.ഐ ചാരന്‍മാരാണെന്ന് പോലീസിനോട് അക്തര്‍ വെളിപ്പെടുത്തിയിരുന്നു.

ഹൈകമ്മീഷനിൽ നിന്നും ഉദ്യോഗസ്ഥരെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്നും അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും പാക്​ വിദേശകാര്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.

ഹൈകമ്മീഷൻ ​കൊമേഴ്​സ്യൽ കൗൺസിലർ സയ്യിദ്​ ഫുറാഖ്​ ഹബീബ്​,  സെക്രട്ടറിമാരായ ഖാദിം ഹുസൈൻ, മുദ്ദാസിർ കീമ, ഷാഹിദ്​ ഇക്​ബാൽ  എന്നിവരെയായിരിക്കും തിരിച്ചുവിളിക്കുകയെന്നാണ്​ വിവരം. അക്തറി​​െൻറ വെളിപ്പെടുത്തതലിനെ തുടർന്ന്​ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടതിനെതിരെ പാകിസ്​താൻ രംഗത്തെത്തിയിരുന്നു.

പ്രതിരോധ രഹസ്യ രേഖകൾ ചോർത്തിയ കേസിൽ ഹൈകമ്മീഷൻ ഉദ്യോഗസ്ഥനായ മെഹ്മൂദ്​ അക്തറിനെ കഴിഞ്ഞ ആഴ്​ചയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​. ചോദ്യം ചെയ്യലിന്​ ശേഷം നയതന്ത്ര പരിരക്ഷ പരിഗണിച്ച് പിന്നീട്​ വിട്ടയക്കുകയായിരുന്നു. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ അക്തറിനെ പുറത്താക്കിയ വിവരം അറിയിച്ചത്​.
ചാരപ്രവർത്തനം നടത്തിയെന്നത്​ പാകിസ്​താൻ നിഷേധിച്ചിരുന്നു. ​പാക്​ നയതന്ത്രജ്ഞരുടെ ഇടപെടലുകൾ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ്​ അക്തറിനെ പുറത്താക്കിയതിന്​ പിന്നിലെന്നും പാക്​ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.

Tags:    
News Summary - Pakistan to Pull Out 4 High Commission Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.