ന്യൂഡൽഹി: തെരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ വന്നിട്ടും പാകിസ്താനിൽ ഇപ്പോഴും സൈന്യമാണ് ഭരണം നടത്തുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. സാഹചര്യം അനൂകൂലമാണെങ്കിൽ മാത്രമേ പാകിസ്താനുമായി ചർച്ച നടക്കുകയുള്ളൂവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇക്കാര്യത്തിൽ കാത്തിരുന്നു കാണുക എന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. പുതിയ പ്രധാനമന്ത്രി മാറ്റം കൊണ്ടുവരുമോ എന്നും കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും നോക്കാം.
പാക് പ്രധാനമന്ത്രി സൈന്യത്തിെൻറ നിയന്ത്രണത്തിലാണോ അല്ലയോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
എന്നാൽ, പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പേര് മന്ത്രി പരാമർശിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.