യുനൈറ്റഡ് നേഷൻസ്: 1993ലെ മുംബൈ സ്ഫോടനം, 2008ലെ മുംബൈ ഭീകരാക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത കൊടും ഭീകരർക്കെതിരെ ശക്തമായ തെളിവുകൾ നൽകിയിട്ടും പാകിസ്താൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ഇന്ത്യ.
ഈ ഭീകരർ പാക് ഭരണകൂടത്തിെൻറ അതിഥികളെ പോലെയാണ് കഴിയുന്നതെന്നും ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച വെർച്വൽ ഭീകര വിരുദ്ധ വാരാചരണത്തിെൻറ ഭാഗമായുള്ള വെബിനാറിൽ ഇന്ത്യൻ പ്രതിനിധി സംഘം മേധാവി മഹാവീർ സിങ്വി വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനുമാണ് കൂട്ടായ ദൃഢനിശ്ചയം ആവർത്തിക്കാനുള്ള അവസരമാണിത്. എന്നാൽ, പാകിസ്താൻ ഇന്ത്യക്കെതിെര നിന്ദ്യമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ലോകെമങ്ങും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടക്കം ലോകരാഷ്ട്രങ്ങൾ മനുഷ്യാവകാശം സംരക്ഷിക്കാനും തീവ്രവാദത്തെ തടയിടാനും ശ്രമിക്കുേമ്പാൾ പാകിസ്താൻ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. തീവ്രവാദ സംഘടനകൾക്ക് സൈനിക- സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ട്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു-കശ്മീർ അടക്കം വിഷയങ്ങൾ അനാവശ്യമായി യു.എൻ അടക്കം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാകിസ്താനിൽ ഹിന്ദു, സിഖ്, ക്രിസ്ത്യൻ, അഹമ്മദിയ, ശിയ, പഷ്തൂൺ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്കെതിരെ മനുഷ്യാവകാശ ലംഘനം തുടരുകയാണെന്നും ഇന്ത്യ ആരോപിച്ചു.
നിർബന്ധിത മതംമാറ്റവും വിവാഹവുമെല്ലാം തുടർക്കഥയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും മഹാവീർ സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.