ജമ്മുവിലെ അർണിയയിൽ പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു

ജമ്മു: ജമ്മു കശ്മീരിലെ അർണിയ മേഖലയിൽ പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനം. അർണിയ കൂടാതെ നിയന്ത്രണരേഖയിൽ ആർ.എസ്. പുരയിലും പാക് സൈന്യം വെടിവെപ്പ് നടത്തി. 

അതിനിടെ, മോർട്ടാർ ഷെല്ല് ആക്രമണത്തിൽ ആർ.എസ്. പുര മേഖലയിൽ പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍റെ ഭിത്തിയിലാണ് ഷെൽ പതിച്ചത്. 

അർധരാത്രിയിൽ സാംമ്പ ജില്ലയിലെ രാംഗാർഗ് മേഖലയിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് പാക് സൈന്യം വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ അതിർത്തി രക്ഷാസേന തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാനും നാലു സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. 

റമദാൻ പ്രമാണിച്ച് ജമ്മു കശ്മീരിൽ സുരക്ഷാസേനകൾ നടത്തുന്ന പരിശോധനകൾ നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശം നൽകിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അതിർത്തിയിലെ വെടിവെപ്പെന്നും റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Pakistan violates ceasefire in Jammu's Arnia -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.