ന്യൂഡൽഹി: നിശ്ചിത സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങളിലും പൊതു തിരിച്ചറിയൽ ഉപാധിയായി ‘പെർമനന്റ് അക്കൗണ്ട് നമ്പർ’ (പാൻ) ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് ആയാസരഹിത വ്യാപാരത്തിന് സാഹചര്യമൊരുക്കാനുള്ള നടപടികളുടെ ഭാഗമാണിത്.
സ്ഥാപനത്തിനോ വ്യക്തികൾക്കോ ആദായ നികുതി വകുപ്പ് അനുവദിക്കുന്നതാണ് ‘പാൻ’. ഇ-കോടതി മൂന്നാംഘട്ടത്തിന് തുടക്കമിടുമെന്നും നിതി ആയോഗിന്റെ സർക്കാർ പിന്തുണ പദ്ധതി മൂന്ന് വർഷത്തേക്ക് തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.