മലപ്പുറം: ഏത് പാതിരനേരത്തും ആവലാതി കെട്ടുകളുമായി കൊടപ്പനക്കൽ തറവാടിെൻറ പ ടിവാതിൽ കടന്നെത്തിയ പരശ്ശതങ്ങൾക്ക് മുന്നിൽ നറുനിലാവായി പെയ്ത പാണക്കാട് മുഹ മ്മദലി ശിഹാബ് തങ്ങൾ ഒാർമയായിട്ട് ഒരുപതിറ്റാണ്ട്. അനേകം പേരുടെ കണ്ണീരും അടക്കിപ് പിടിച്ച നോവും ഉള്ളംകൈയിലെ ചൂടും ചൂരുമറിഞ്ഞ വട്ടമേശ, പുതുക്കിപ്പണിത വീടിെൻറ പൂമ ുഖത്ത് ഇപ്പോഴുമുണ്ട്. പലവഴികളിലൂടെ വരുന്ന സാധു മനുഷ്യർ ആ മേശക്ക് സമീപം നിറഞ് ഞുകത്തിയ ശിഹാബ് തങ്ങളുടെ സ്നേഹവായ്പിൽ മനംനിറഞ്ഞാണ് തിരിച്ചിറങ്ങിയിരുന്നത ്. വെള്ള കീറുന്നതുമുതൽ രാവേറെ ചെല്ലുന്നതുവരെ ജാതി-മത ഭേദമില്ലാതെ എത്തുന്നവർക്ക് ആശ്വാസം പകരുന്ന ഈ പതിവ് തുടങ്ങിയിട്ട് കാലമേറെയായി. പൂക്കോയ തങ്ങൾ തുടങ്ങിവെച്ച ജനകീയ കോടതി ഒരുപാട് വേനലും വർഷവും പിന്നിട്ട് ഇന്നും തുടരുന്നു.
1975ൽ പിതാവ് പൂക്കോയ തങ്ങൾ വിടപറഞ്ഞശേഷമാണ് ശിഹാബ് തങ്ങൾ ജനമനസ്സുകളിൽ കസേരയിട്ടിരുന്നത്. പടികയറി വന്നവരുടെ പരാതികൾ ഒരു പരിഭവവുമില്ലാതെ കൊടപ്പനക്കൽ തറവാടിെൻറ പൂമുഖത്തിരുന്ന് അദ്ദേഹം കേട്ടത് 34 വർഷം. 2009ൽ ശിഹാബ് തങ്ങൾ പടിയിറങ്ങിയതോടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ കൊടപ്പനക്കൽ വീടിെൻറ പൂമുഖം അലങ്കരിക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ പുലർച്ച രണ്ടുവരെ ബാപ്പ ആളുകളുടെ പരാതി കേട്ടിരുന്നതായി മുനവ്വറലി ഓർക്കുന്നു. തലേദിവസം രാത്രിതന്നെ പാണക്കാട്ടെത്തി നേരം പുലരുംമുമ്പ് വീട്ടിലെത്തിയിരുന്നവരുമുണ്ട്. എത്രയോ തർക്കങ്ങൾക്ക് പരിഹാരമായിട്ടുണ്ട് ആ പൂമുഖത്ത്.
പിണങ്ങിനിന്ന കുടുംബങ്ങൾ, പോർവിളിച്ചെത്തിയ അയൽക്കാർ, ഒരു വിട്ടുവീഴ്ചക്കും തയാറാകാതെ ഇടഞ്ഞുനിന്ന കച്ചവട പങ്കാളികൾ, ആശ്വാസം തേടിയെത്തുന്ന മാനസിക-ശാരീരിക പ്രയാസങ്ങളുള്ളവർ... ഏവരെയും ശിഹാബ് തങ്ങൾ സൗമ്യനായി കേട്ടു. എല്ലാം കേട്ടശേഷം നൽകുന്ന പാതിവിടർന്ന പുഞ്ചിരി, നേർത്ത ശബ്ദത്തിലുള്ള വാക്കുകൾ, സ്നേഹ തലോടൽ...ഇതൊക്കെ മതിയായിരുന്നു മഞ്ഞുരുകി എല്ലാം അലിഞ്ഞില്ലാതാകാനും മനസ്സുകൾ ഒന്നാകാനും.
ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന രാഷ്ട്രീയ ചർച്ചകളും തീരുമാനങ്ങളും തിരക്കുകളുമൊക്കെ അദ്ദേഹത്തിെൻറ സഹോദരനും മുസ്ലിം ലീഗിെൻറ അമരക്കാരനും പരിസരവാസിയുമായ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലേക്ക് മാറിയിട്ടുണ്ട്. എന്നാലും കൊടപ്പനക്കൽ വീട്ടിലെ സന്ദർശകർക്ക് ഒരു കുറവുമില്ല. അവർക്കുമുന്നിൽ നിറചിരിയുമായി മുനവ്വറലിയുണ്ട്. സമുദായ മൈത്രിക്കായി മുഹമ്മദലി ശിഹാബ് തങ്ങൾ നൽകിയ സംഭാവനകൾ ഒരുകാലത്തും മാഞ്ഞുപോകില്ല. അദ്ദേഹത്തിെൻറ സ്മരണക്ക് മുസ്ലിം ലീഗ് ഏർപ്പെടുത്തിയ ഭവന പദ്ധതി ബൈത്തുറഹ്മ (കാരുണ്യ ഭവനം) അടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്ത മാതൃകകളാണ്. ആത്മീയ കേരളത്തിെൻറ, സമുദായ മൈത്രിയുടെ സോപാനത്തിൽ തങ്ങളുടെ ഇരിപ്പിടം മറ്റാർക്കും എത്തിപ്പിടിക്കാനാവാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.