ന്യൂഡൽഹി: സ്വന്തം മൊബൈൽ ഫോണുകൾ പെഗസസ് ചാര സോഫ്റ്റ്വെയർ വഴി ചോർത്തിയതായി സംശയിക്കുന്നവർ സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയെ സമീപിക്കാൻ നിർദേശം. ജനുവരി ഏഴിന് ഉച്ചക്ക് മുമ്പ് സമിതിക്ക് ഇതുസംബന്ധിച്ച് ഇ-മെയിൽ ചെയ്യണമെന്ന് സുപ്രീം കോടതി പൊതു അറിയിപ്പിൽ ആവശ്യപ്പെട്ടു. ഫോൺ ചോർത്തിയെന്ന് കരുതാൻ തക്ക കാരണങ്ങൾ നിരത്തണം. ആവശ്യമെങ്കിൽ ഫോണുകൾ സാങ്കേതിക സമിതിക്ക് പരിശോധിക്കാൻ വിട്ടുനൽകണം. പരിശോധന പൂർത്തിയാക്കിയ ശേഷം തിരിച്ചുനൽകും. ന്യൂഡൽഹിയിലാകും മൊബൈൽ ഫോൺ സ്വീകരിക്കുന്ന കേന്ദ്രം.
ഇസ്രായേലി ചാര സോഫ്റ്റ്വെയർ പെഗസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, ജഡ്ജിമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ കേന്ദ്ര സർക്കാർ ചോർത്തുന്നത് കഴിഞ്ഞ വർഷമാണ് പുറത്തെത്തിയത്. വൻ പ്രതിഷേധമുയർന്നതിനു പിന്നാലെ ഒക്ടോബറിലാണ് സംഭവം അന്വേഷിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയെ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.