ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും എറണാകുളം പറവൂർ സ്വദേശിയുമായ താജുദ്ദീന് എൻ.ഐ.എ പ്രത്യേക കോടതി ആറുദിവസത്തേക്ക് പരോൾ അനുവദിച്ചു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 14 വർഷമായി വിചാരണത്തടവിലുള്ള താജുദ്ദീന് മൂത്ത മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ജൂൺ 18 വരെയാണ് പരോൾ അനുവദിച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്നാണ് കർശന വ്യവസ്ഥയോടെയുള്ള പരോൾ. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ മാത്രമേ താജുദ്ദീന് സ്വന്തം വീട്ടിൽ തങ്ങാൻ പാടുള്ളൂ. രാത്രി നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിൽ കഴിയണമെന്നും നിർദേശമുണ്ട്. യാത്രക്കുള്ള പൊലീസ് സംരക്ഷണത്തിനും മറ്റുമായി 1.90 ലക്ഷം രൂപ കെട്ടിവെക്കണം.
കേസിലെ 28ാം പ്രതിയായ താജുദ്ദീൻ 2009 ഡിസംബർ 15 മുതൽ വിചാരണത്തടവിലാണ്. ഈ കേസിൽ 31ാം പ്രതിയായ അബ്ദുന്നാസർ മഅ്ദനിക്ക് 82 ദിവസം കേരളത്തിൽ തങ്ങാൻ 51 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് ബംഗളൂരു പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. വൻതുക കൊടുത്ത് ജാമ്യം നേടുന്നത് മറ്റ് തടവുകാർക്കും ഭാവിയിൽ സാമാന്യനീതി നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്നും ഇതിനാൽ ജാമ്യത്തിൽ പോേകണ്ടതില്ലെന്നും മഅ്ദനി തീരുമാനിക്കുകയായിരുന്നു. നിലവിൽ സുപ്രീംകോടതിയിലാണ് ഈ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.