മൊറാദാബാദ്: ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ ദമ്പതികൾആറു വയസുകാരിയായ മകളെ കൊന്ന് കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ മെറാദാബാദിൽ ചൗന്ദർപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
സംശയം തോന്നിയ അയൽക്കാർ പൊലീസിനെ അറിയിച്ചതോടെയാണ് കൃത്യം പുറത്തായത്. ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ ഒരു പെൺകുട്ടിയുടെ ശവവശരീരം വീട്ടിനുള്ളിൽ കുഴിച്ചു മൂടിയാൽ മതിയെന്ന തന്ത്രിയുടെ ഉപദേശപ്രകാരമാണ് മകൾ താരയെ കൊലപ്പെടുത്തിയതെന്ന് പിതാവ് അനന്തപാൽ പൊലീസിനോട് പറഞ്ഞു. താര പോഷകാഹാര കുറവുമൂലം സ്ഥിരം അസുഖമുണ്ടാകുന്ന കുട്ടിയായിരുന്നു. അടുത്ത കുഞ്ഞ് ആരോഗ്യമുള്ളതാകണമെന്ന് കരുതിയാണ് താരയെ കൊലെപ്പടുത്താൻ കൂട്ടുനിന്നതെന്ന് മാതാവും സമ്മതിച്ചു. എന്നാൽ മകളെ പിരിയാൻ വയ്യാത്തതുകൊണ്ട് വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവുചെയ്തിടത്ത് ക്ഷേത്രം പണിയണമെന്ന് തന്ത്രി പറഞ്ഞായും മാതാവ് അറിയിച്ചു.
കുട്ടിയുടെ ആമാശയത്തിൽ ഭക്ഷണത്തിെൻറ അവശിഷ്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.