ന്യൂഡൽഹി: പാർലെമൻറ് അംഗങ്ങളുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ പരാമർശത്തെ പരോക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തി. െപാതുജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാർലെമൻറിനു മാത്രം അവകാശപ്പെട്ടതാണെന്നും അതിനെ ജുഡീഷ്യറി മാനിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു.
എം.പിമാരുടെ പെൻഷൻ സംബന്ധിച്ച് തീരുമാനമെടുത്തത് പാർലമെൻറ് ആണ്. കൃത്യമായ നിയമത്തിെൻറ അടിസ്ഥാനത്തിൽതന്നെയാണ് ഇത് നടപ്പാക്കുന്നത്. ഇതാണ് ഇക്കാര്യത്തിൽ സർക്കാറിെൻറ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി പരാമർശത്തിൽ പ്രതിപക്ഷവും ആശങ്ക രേഖപ്പെടുത്തി. മുൻ എം.പിമാരിൽ 80 ശതമാനം പേരും കോടീശ്വരന്മാരായിരുന്നുവെന്ന കോടതി നിരീക്ഷണം തെറ്റിദ്ധാരണ ജനകമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.മുൻ പാർലെമൻറ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക് പ്രഹരി എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം വാദം കേട്ട ജസ്റ്റിസുമാരായ ജെ. െചലമേശ്വർ, ഇ.എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യത്തിൽ ഹരജിക്കാരുടെ വാദങ്ങളെ ശരിവെക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു.
പെൻഷൻ സംബന്ധിച്ച ഭരണഘടന സാധുത പരിശോധിക്കാമെന്ന് അംഗീകരിച്ച ബെഞ്ച് വിഷയത്തിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചിട്ടുണ്ട്.നേരത്തേ, ലോക് പ്രഹരി ഇതേ വിഷയത്തിൽ അലഹബാദ് ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി തള്ളുകയായിരുന്നു. തുടർന്നാണ് പരമോന്നത നീതിപീഠത്തിന് അപ്പീൽ സമർപ്പിച്ചത്. തുല്യത മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിെൻറ ലംഘനമാണ് പാർലമെൻറംഗങ്ങളുടെ ആനുകൂല്യങ്ങളെന്ന് സംഘടന ഹരജിയിൽ ബോധിപ്പിച്ചു.
കൃത്യമായ നിയമത്തിെൻറ അഭാവത്തിൽ അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കാൻ ഭരണഘടന പ്രകാരം പാർലമെൻറിന് അവകാശമില്ല. ഗവർണർമാർക്കുപോലും പെൻഷൻ ലഭിക്കാത്ത ഒരു സംവിധാനത്തിലാണ് ഒരു ദിവസം എം.പിയായവരുടെ ഭാര്യമാർ പോലുംആനുകൂല്യങ്ങൾ പറ്റുന്നത്. ഇതുകാരണം മുൻ പാർലമെൻറ് അംഗങ്ങൾ പൊതുജനങ്ങൾക്ക് ഭാരമാവുകയാണെന്നും ലോക് പ്രഹരി ഹരജിയിൽ ബോധിപ്പിച്ചു. കേസ് നാലാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.