ന്യൂഡൽഹി: ഇസ്രായേൽ സ്പൈവെയർ 'പെഗസസ്' ഉപയോഗിച്ച് രാജ്യത്ത് നടന്ന ചാരവൃത്തിയിൽ പാർലമെൻറിെൻറ ഇരുസഭകളും ഇളകി. നിരവധി തവണ തടസ്സപ്പെട്ട ലോക്സഭ, നടപടികളിലേക്ക് കടക്കാതെ പൂർണമായും നിർത്തിവെച്ചപ്പോൾ രാജ്യസഭ പലവട്ടം നിർത്തിവെച്ച ശേഷം കോവിഡ് ചർച്ച മാത്രം നടത്തി.
ലോക്സഭയിൽ മനീഷ് തിവാരിയും ഗൗരവ് ഗൊഗോയിയും മണിക്കം ടാഗോറും അടക്കം പ്രതിപക്ഷത്തെ നിരവധി േപർ മറ്റു നടപടികൾ നിർത്തിവെച്ച് 'പെഗസസ് ചാരവൃത്തി' ചർച്ച ചെയ്യാൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചു. ലോക്സഭ ചേർന്നയുടൻ പ്ലക്കാർഡുകളുയർത്തി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എം.പിമാർ സർക്കാറിനെതിരെ മുദ്രാവാക്യം വിളി തുടങ്ങി. ബഹളം നിർത്തണമെന്നും പ്ലക്കാർഡുകൾ അനുവദിക്കില്ലെന്നും സ്പീക്കർ ഒാം ബിർള പറഞ്ഞെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ജനങ്ങൾ തൊഴിലില്ലാതെ വലയുേമ്പാൾ സർക്കാർ ചാരപ്പണിയിലാണെന്ന് എഴുതിയ പ്ലക്കാർഡും കൂട്ടത്തിലുണ്ടായിരുന്നു. ഇതിനിടയിൽ ആന്ധ്രക്ക് പ്രത്യേക പദവി വേണമെന്നായിരുന്നു വൈ.എസ്.ആർ കോൺഗ്രസിെൻറ ആവശ്യം. അഞ്ചു മിനിറ്റുപോലും സഭ നടത്താനാകാതെ രണ്ടുമണി വരെ സ്പീക്കർ നിർത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നതു കണ്ട് ഒരു മണിക്കൂർ നേരത്തേക്ക് വീണ്ടും നിർത്തി. മൂന്നു മണിക്കും ഇതാവർത്തിച്ചേതാടെ സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ചാരവൃത്തി അടിയന്തരമായി ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടുവെങ്കിലും രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അംഗീകരിച്ചില്ല. ആനന്ദ് ശർമക്കൊപ്പം കേരളത്തിൽനിന്നുള്ള എളമരം കരീം അടക്കം നിരവധി പ്രതിപക്ഷ എം.പിമാർ ഇേത വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് രാജ്യസഭ രണ്ടു മണിക്കൂർ സ്തംഭിപ്പിച്ചശേഷമാണ് കോവിഡ് ചർച്ചക്കെടുക്കാൻ പ്രതിപക്ഷം സർക്കാറിനെ അനുവദിച്ചത്. കാര്യോപദേശക സമിതിയിൽ കോവിഡ് ചർച്ചക്ക് സർക്കാർ സ്വന്തം നിലക്ക് മുന്നോട്ടുവരുകയായിരുന്നു. ഇത് കെണിയായി മനസ്സിലാക്കിയ പ്രതിപക്ഷം, കോവിഡ് ചർച്ച തടസ്സപ്പെടുത്തിയാൽ കേന്ദ്ര സർക്കാർ തങ്ങൾക്കെതിരെ ആയുധമാക്കുമെന്ന് മനസ്സിലാക്കി അതിന് സമ്മതിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.