രണ്ടാംപാദ ബജറ്റ് സമ്മേളനം ഇന്നു മുതല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ രണ്ടാംപാദ ബജറ്റ് സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലം പുറത്തു വരുന്നതിനിടയില്‍ സമ്മേളിക്കുന്ന പാര്‍ലന്‍െറ് അതിന്‍െറ രാഷ്ട്രീയ ചലനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാകും. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍െറ ദിശാസൂചിയായി മാറുന്ന തെരഞ്ഞെടുപ്പുഫലം ഈ ഉന്നതപദവികളിലേക്ക് പരിഗണിക്കുന്നവരെ നിശ്ചയിക്കുന്ന പിന്നാമ്പുറ നീക്കങ്ങളെ സ്വാധീനിക്കും. ജൂലൈ ഒന്നുമുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ അനുബന്ധ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Tags:    
News Summary - parliament second budget session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.