പാർലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റി​ന്റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. കൈ​ക്കൂ​ലി​ക്കും വ​ഞ്ച​ന​ക്കും അ​ദാ​നി​ക്കും അ​ന​ന്ത​ര​വ​നും അ​മേ​രി​ക്ക​ൻ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച കോ​ളി​ള​ക്ക​ത്തി​നും മ​ഹാ​രാ​ഷ്​​ട്ര, ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നും പി​ന്നാ​ലെ​യാ​ണ് ഇ​രു​സ​ഭ​ക​ളും സ​മ്മേ​ളി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഇ​രു​സ​ഭ​ക​ൾ​ക്കും അ​വ​ധി ന​ൽ​കി ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നാ​യി സെ​ൻ​ട്ര​ൽ ഹാ​ളി​ൽ എം.​പി​മാ​രു​ടെ സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തും.

അ​ദാ​നി​യു​ടെ ഇ​ട​പാ​ടു​ക​ളി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​മേ​രി​ക്ക​ൻ കോ​ട​തി വി​ധി​യോ​ടെ ബ​ല​പ്പെ​ട്ടെ​ന്ന് വാ​ദി​ച്ച് ബി.​ജെ.​പി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷം. ബി.​ജെ.​പി​യാ​ക​ട്ടെ മൗ​ന​ത്തി​ലു​മാ​ണ്.

അ​ദാ​നി​ക്ക് അ​ഴി​മ​തി​ക്കും ത​ട്ടി​പ്പി​നും ഒ​ത്താ​ശ ചെ​യ്യു​ന്ന സെ​ബി മേ​ധാ​വി മാ​ധ​ബി ബു​ച്ച് പാ​ർ​ല​മെ​ന്റി​ന്റെ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​കാ​ത്ത​തും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും. അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​യാ​യ ബു​ച്ചി​നെ സെ​ബി​യു​ടെ ത​ല​പ്പ​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും. കൂ​ടാ​​തെ, മ​ണി​പ്പൂ​രി​ൽ ക​ലാ​പം വീ​ണ്ടും ആ​ളി​പ്പ​ട​ർ​ന്ന​ത് പ്ര​തി​പ​ക്ഷം സ​ഭ​യി​ലു​യ​ർ​ത്തും.

അ​തേ​സ​മ​യം, യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വ​ഖ​ഫ് ബി​ല്ലി​ലു​ള്ള സം​യു​ക്ത പാ​ർ​ല​മെ​ന്റ​റി സ​മി​തി റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കി അ​വ​ത​രി​പ്പി​ച്ച് ച​ർ​ച്ച​ക​ൾ അ​തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി.​ജെ.​പി. വ​ഖ​ഫ് ജെ.​പി.​സി​യു​ടെ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം അ​ദാ​നി​ക്കെ​തി​രാ​യ വാ​റ​ന്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ അ​ട​ക്കം 15 ബി​ല്ലു​ക​ൾ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നും പാ​സാ​ക്കാ​നു​മാ​യി ഉ​ണ്ട്. ഈ ​മാ​സം 29ന് ​ജെ.​പി.​സി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​കും അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ൽ വീ​ണ്ടും പാ​ർ​ല​മെ​ന്റി​ലെ​ത്തു​ക. ഇ​ൻ​ഷു​റ​ൻ​സ് നി​യ​മ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബാ​ങ്കി​ങ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലും റെ​യി​ൽ ഭേ​ദ​ഗ​തി ബി​ല്ലും പാ​സാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - Parliament session begins on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.