ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണത്തിന് 66 ശതമാനം ജി.എസ്.ടി ഈടാക്കിയതായി പരാതി. ട്വിറ്ററിലൂടെയാണ് യാത്രക്കാരൻ പരാതി ഉന്നയിച്ചിരിക്കുന്നത്. ഭക്ഷണത്തിന് നൽകിയ ബില്ലിൽ 660 രൂപയാണ് ജി.എസ്.ടി ഇനത്തിൽ കണക്കാക്കിയിരിക്കുന്നത്.
1025 രൂപക്ക് ഒമ്പത് വെജ് മീലും പനീറുമാണ് യാത്രക്കാരൻ വാങ്ങിയത്. ഇതിന് 330 രൂപ വീതി സി.ജി.എസ്.ടിയായും ഐ.ജി.എസ്.ടിയായും ഈടാക്കി. യാത്രയുടെ പി.എൻ.ആർ വിവരങ്ങൾ ഉൾപ്പടെ ഉന്നയിച്ചാണ് യാത്രക്കാരന്റെ പരാതി. ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തേയും മന്ത്രി അശ്വിനി വൈഷ്ണവിനേയും ടാഗ് ചെയ്താണ് പോസ്റ്റ്.
ട്വിറ്ററിൽ പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. ദയവായി പേഴ്സണൽ മെസേജ് അയക്കുവെന്നാണ് റെയിൽവേ പ്രതികരണം. ട്വിറ്ററിൽ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. നിങ്ങൾക്ക് ബില്ലെങ്കിൽ ലഭിച്ചല്ലോയെന്നായിരുന്നു ഇതിൽ ഒരു യൂസറുടെ പ്രതികരണം. ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനാണ് മറ്റൊരു യൂസർ ഉപദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.