നെടുമ്പാശ്ശേരി: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ വയോജനങ്ങൾക്ക് നിരക്കിൽ ഇളവ് നൽകുന്ന പദ്ധതി എയർഇന്ത്യ വിപുലമാക്കുന്നു. കോവിഡിനെ തുടർന്ന് ആഭ്യന്തര വിമാനങ്ങളിൽ വേണ്ടത്ര യാത്രക്കാരില്ലാതെ മിക്ക ദിവസവും ഏറെ സീറ്റുകളും കാലിയാണ്.
ഇന്ത്യയിൽ സ്ഥിരതാമസക്കാരായ 60 വയസ്സ് കഴിഞ്ഞവർക്കാണ് ഇക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്. യാത്ര ചെയ്യുന്നതിെൻറ മൂന്ന് ദിവസം മുമ്പ് മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണിത്. വയോജനങ്ങൾക്കൊപ്പം സഹായികളായി പോകാനും യാത്രക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ. സാധാരണ ഡിസംബറിൽ എയർഇന്ത്യയുടെ പ്രത്യേക പാക്കേജുകൾ ആഭ്യന്തര സഞ്ചാരികളെ കൂടുതലായി ആകർഷിക്കാറുണ്ട്.
ഹോട്ടലുകളും നിരക്കു കുറക്കാൻ തയാറാണെങ്കിലും പാക്കേജ് പ്രഖ്യാപിക്കാൻ വേണ്ടത്ര യാത്രക്കാരെ കിട്ടുന്നില്ലെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.