ന്യൂഡൽഹി: ശരിയായരീതിയിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും േകാവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തുന്ന യാത്രക്കാരിൽനിന്ന് പിഴ ഈടാക്കുന്ന കാര്യം ആലോചിക്കാൻ വിമാനത്താവളാധികൃതർക്കും എയർലൈനുകൾക്കും വ്യോമയാന ഡയറക്ടറേറ്റ് ജനറലിെൻറ നിർദേശം.
യാത്രക്കാർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നും ഈ മാസം 13ന് തന്നെ വ്യോമയാന വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ, പരിശോധിച്ചതിൽ ചില വിമാനത്താവളങ്ങളുടെ കാര്യത്തിൽ തങ്ങൾ സംതൃപ്തരല്ലെന്ന് ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണിക്കുന്നവരിൽനിന്ന് നിയമപ്രകാരമുള്ള പിഴ തൽക്ഷണം ഈടാക്കുന്നതടക്കമുള്ള സാധ്യത പരിഗണിക്കാമെന്നും ഇതിന് പ്രാദേശിക പൊലീസിെൻറ സഹായം തേടാമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.