സർക്കാർ ആശുപത്രിയിൽ രോഗിയെ എലി കടിച്ച സംഭവം: സൂപ്രണ്ടിനെ സ്ഥലം മാറ്റി, രണ്ട് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിലെ സർക്കാർ ആശുപത്രിയിൽ എലികൾ രോഗിയെ കടിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. 38കാരനായ ശ്രീനിവാസിനെയാണ് മഹാത്മാഗാന്ധി മെമോറിയൽ ആശുപത്രിയിൽ വെച്ച് എലി കടിച്ചത്. ശ്വാസകോശ, കരൾ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മാർച്ച് 26നാണ് ശ്രീനിവാസനെ റെസ്പിറേറ്ററി ഇന്റർമീഡിയറ്റ് കെയർ യൂനിറ്റ് വാർഡിൽ പ്രവേശിപ്പിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ശ്രീനിവാസനെ എം.ജി.എം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വിവിധ അവയങ്ങൾ തകരാറിലായ ശ്രീനിവാസൻ അബോധാവസ്ഥയിലാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. എലികൾ കടിച്ചതിനാൽ ശ്രീനിവാസന്‍റെ കാലിലും കൈകളിലും നിരവധി മുറിവുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആരോപിച്ചു.

സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ബി. ശ്രീനിവാസ് റാവുവിനെ സ്ഥലം മാറ്റുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിൽ ഒന്നാണ് എം.ജി.എം വാറങ്കൽ.

Tags:    
News Summary - Patient bitten by rat in Telangana hospital, 2 doctors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.