യു.പിയിൽ രോഗികൾക്ക് 'കൂട്ടിരിക്കുന്നത്' തെരുവു നായ്കൾ

ഹാർദോയ്: ഉത്തർപ്രദേശിലെ ആശുപത്രി വാർഡുകളിൽ തെരുവുനായ്കൾ വിലസി നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യു.പി ഹാർദോയ് ജില്ലയിലെ ആശുപത്രിയാണ് നായ്കൾ താവളമാക്കിയത്. യു.പിയിലെ അലിഗറിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതശരീരം നായ ഭക്ഷിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് ഒരു മാസം തികയുന്നതിനിടെയാണ് പുതിയ സംഭവം.

രോഗികൾ കിടക്കുന്ന കിടക്കൾക്ക് താഴെയാണ് നായ്കളുടെ വാസം. ഭയന്നാണ് ആശുപത്രിയിൽ കഴിയുന്നതെന്നും അധികൃതരോട് പരാതിപ്പെട്ടപ്പോൾ നിങ്ങൾക്ക് അവയെ ഒാടിച്ചുവിടാമല്ലോ എന്ന മറുപടിയാണ് ലഭിച്ചതെന്നും രോഗികൾ പറയുന്നു. ചില നായ്കൾ നഴ്സുമാരെയും അറ്റന്‍റർമാരെയും ശല്യം ചെയ്യാറുണ്ടെന്നും രോഗികൾ വ്യക്തമാക്കി.

ഹർദോയ് ജില്ലയിലെ സിതാപൂരിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 14 പേരാണ് തെരുവു നായ്കളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. അതിൽ എട്ടു പേരും മരിച്ചത് ഈ മാസമാണ്. 
 

Tags:    
News Summary - Patients On The Bed, Dogs Under It, In UP's Hardoi Hospital Ward -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.