ഇടിച്ചിട്ടും ഇടിച്ചിട്ടും കലി അടങ്ങിയില്ല; ആശുപത്രിയിലേക്ക്​ വാൻ ഇടിച്ചുകയറ്റിയത്​ എട്ടു​തവണ

ഗുരു​ഗ്രാം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളുടെ കുടുംബവുമായുണ്ടായ തർക്കത്തെ തുടർന്ന്​ പിക്ക്​ അപ്​ വാൻ ഉപയോഗിച്ച്​ ആശുപത്രി കെട്ടിടം ഇടിച്ചു തകർത്തു. ആശുപത്രിയിയുടെ ഫാർമസിയാണ്​ തകർന്നത്​. ഗുരുഗ്രാമിലെ ബാസയ്​ ചൗക്കിലെ ശ്രീ ബാലാജി ആശു​പത്രിയിൽ ഡിസംബർ 18നാണ്​​ സംഭവം.

ഏ​ട്ടോളം തവണ വാൻ ആശുപത്രിയി​ലേക്ക്​ ഇടിച്ചുകയറ്റി. നിരവധി വാഹനങ്ങൾ തകരുകയും ആശുപത്രി ഫാർമസി കെട്ടിടത്തിന്‍റെ ഒരുഭാഗം തകരുകയും ചെയ്​തതായി ആശുപത്രി ഡയറക്​ടർ പറഞ്ഞു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. വാൻ ഓടിച്ചിരുന്ന വ്യക്തി നിരവധി തവണ ആശുപത്രിയിലേക്ക്​ വാഹനം ഇടിച്ചുകയറ്റുന്നത്​ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളായ പ്രായമായ രണ്ടുപേർക്ക്​ ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട്​ കുടുംബാംഗങ്ങളുമായുണ്ടായ തർക്കമാണ്​ ആശു​പത്രി തകർക്കാൻ കാരണം. ​അക്രമം നടത്തിയ ആൾക്കെതിരെ കേസ്​ നൽകിയതായും പൊലീസ്​ അന്വേഷണം ആരംഭിച്ചതായും ആശുപത്രി ഡയറക്​ടർ പറഞ്ഞു. പ്


Tags:    
News Summary - Patients relative repeatedly rams truck inside Gurugram hospital premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.