?????? ????

ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ പട്ടാമ്പി സ്വദേശി മരിച്ചു

ബംഗളൂരു: ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പാപ്പുളളി ഹൗസിൽ അരവിന്ദാക്ഷ​​െൻറ മകൻ അനീഷ് നായർ (32) ആണ് മരിച്ചത്. ഹെബ്ബാൾ റിംങ്​ റോഡിൽ ശനിയാഴ്​ച രാത്രി പത്തിനാണ് സംഭവം.

ബെൽ കമ്പനി ജീവനക്കാരനായ അനീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരു​േമ്പാൾ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. അനീഷ് തൽക്ഷണം മരിച്ചു.

ആൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു കമ്മനഹള്ളി, ഹെബ്ബാൾ, യലഹങ്ക ഘടകം നേതാക്കളായ യൂനുസ് കുറുവാളി, ജാഫർ കമ്മനഹള്ള റഷീദ് യലഹങ്ക തുടങ്ങിയവർ സംഭവസ്ഥലത്തെത്തി ആവശ്യമായ കാര്യങ്ങൾ ചെയ്തു. മൃതദേഹം രാമയ്യ ഹോസ്പിറ്റലിൽ പോസ്​റ്റുമോർട്ടം നടത്തിയശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. കൊടുങ്ങല്ലൂർ വിക്രംവല്ലത്ത് ചന്ദ്രമോഹന​​െൻറ മകൾ പാർവതിയാണ് അനീഷി​​െൻറ ഭാര്യ.
 

Tags:    
News Summary - pattambi native died in bengaluru in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.