കൊലക്കേസ്: നടി പവിത്ര ഗൗഡയുടെ ജാമ്യ ഹരജി തള്ളി

ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹരജി ബംഗളൂരു കോടതി തള്ളി. സ്ത്രീയെന്ന പരിഗണന നൽകി തന്റെ കക്ഷിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പവി​​ത്ര ഗൗഡക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.

എന്നാൽ, നടന്നത് ഹീനമായ കൊലപാതകമാണെന്നും സ്ത്രീയെന്നത് ജാമ്യത്തിനുള്ള കാരണമല്ലെന്നും സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രസന്നകുമാർ ചൂണ്ടിക്കാട്ടി. പവിത്ര ഗൗഡയുടെ ഡി.എൻ.എ പരിശോധനഫലം അടക്കമുള്ള, കേസിലെ തെളിവുകൾ സംബന്ധിച്ച് സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചെന്ന കാരണത്താൽ ആരാധകനായ രേണുക സ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ നടൻ ദർശൻ തൂഗുദീപയും പവിത്ര ഗൗഡയുമടക്കം 17 പേരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. കേസിൽ പവി​ത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.


കഴിഞ്ഞ ജൂൺ ഒമ്പതിന് ബംഗളൂരു സുമനഹള്ളിയിലെ കനാലിൽ രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശന്റെയും പവിത്രയുടെയും അറസ്റ്റിലേക്ക് നയിച്ചത്. പവി​ത്ര ഗൗഡയുടെ നിർദേശ പ്രകാരം സുഹൃത്തായ ദർശനും കൂട്ടാളികളും ചേർന്ന് കൊല നടത്തുകയായിരുന്നു. പവിത്ര ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.


Tags:    
News Summary - Pavithra Gowda’s bail plea dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.