ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫായി (ഡി.സി.എ.എസ്) എയർ മാർഷൽ തേജീന്ദർ സിങ് ചുമതലയേറ്റു. ഡൽഹിയിലെ വ്യോമസേന ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. ചടങ്ങിന് ശേഷം ദേശീയ യുദ്ധ സ്മാരകത്തിലെത്തിയ അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിച്ചു.
നാഷനൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർഥിയായ തേജീന്ദർ സിങ് 1987ലാണ് വായുസേനയുടെ ഭാഗമാകുന്നത്. പുതിയ നിയമനത്തിന് മുമ്പ് മേഘാലയയിലെ ഷില്ലോങ്ങിൽ വ്യോമസേനയുടെ എച്ച്.ക്യു ഈസ്റ്റേൺ എയർ കമാൻഡിന്റെ സീനിയർ എയർ സ്റ്റാഫ് ഓഫിസറായിരുന്നു. 2007ൽ വായുസേന മെഡലും 2022ൽ അതിവിശിഷ്ട സേവാ മെഡലും നൽകി രാജ്യം തേജീന്ദർ സിങ്ങിനെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.