ഉദ്ദവ് താക്കറെ കടുത്ത തീരുമാനമെടുത്തേക്കുമെന്ന് ശരത് പവാർ; എൻ.സി.പി മന്ത്രിമാരോട് രാജിക്കൊരുങ്ങാൻ നിർദേശം

മുംബൈ: ശിവസേനതിലെ വിമത എം.എൽ.എമാർ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതി​ർന്നേക്കുമെന്ന് സൂചനയുമായി എൻ.സി.പി നേതാവ് ശരത് പവാർ. അധികാരം ഒഴിയാൻ തയാറായിരിക്കാനും എൻ.സി.പി മന്ത്രിമാർക്ക് ശരത് പവാർ നിർദേശം നൽകി.

എന്തു തീരുമാനമെടുത്താലും എൻ.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ വീണാൽ പ്രതിപക്ഷത്തിരിക്കുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു. 

Tags:    
News Summary - Pawar says Uddhav Thackeray may take tough decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.