ന്യൂഡൽഹി:അനുമതി ഇല്ലാതെ പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമായ പേടിഎമ്മിനും മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോക്കും സർക്കാർ നോട്ടീസ് നൽകി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇരു കമ്പനികളുടെയും വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.
കേന്ദ്രസർക്കാരിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കോണിമിക് ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. സെപ്തംബർ മാസത്തിലാണ് റിലയൻസ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ പത്രങ്ങളുടെ മുൻ പേജിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളുന്ന പരസ്യം നൽകിയാണ് ജിയോ ഇന്ത്യയിലെ പ്രവർത്തനം ആരംഭിച്ചത്. നവംബർ 8ാം തിയതി നോട്ട് പിൻവലിക്കൽ തീരുമാനം സർക്കാർ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രമുഖ ഇ-വാലറ്റായ പേടിഎമ്മിെൻറ ഉപഭോക്തക്കൾ വൻതോതിൽ വർധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തി പേടിഎമ്മും പരസ്യം നൽകിയിരുന്നു.
എംബ്ലങ്ങളും പേരുകളും സംരക്ഷിക്കുന്നതിനായുള്ള 1950ലെ നിയമമനുസരിച്ചാണ് ഇരു കമ്പനികൾക്കെതിരെയും നടപടി എടുക്കുക. അതുസംബന്ധിച്ച് സർക്കാർ വിവിധ മന്ത്രാലയങ്ങളിലെ ഉപദേശം തേടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇരു കമ്പനികൾക്കും നോട്ടീസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളിൽ വന്നതിനെതിരെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.