വിജയ് ശേഖർ ശർമയെ അറസ്റ്റ് ചെയ്തത് അശ്രദ്ധമായി കാറോടിച്ചതിനെന്ന് പൊലീസ്

ന്യൂഡൽഹി: പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതും ജാമ്യത്തിൽ വിട്ടതും അശ്രദ്ധമായി വാഹനമോടിച്ചതിനെന്ന്. സൗത്ത് ഡൽഹി ജില്ലാ പൊലീസ് കമ്മീഷ്ണർ ആണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 22 നായിരുന്നു അപകടം. അരബിന്ദോ മാർഗിൽ മദർ ഇന്റർനാഷണൽ സ്‌കൂളിന് പുറത്ത് അമിതവേഗതയിലെത്തിയ കാർ ഡി.സി.പി ബെനിറ്റ മേരി ജെയ്‌ക്കറുടെ കാറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ വിജയ് ശേഖർ ശർമ സ്ഥലംവിടുകയും ചെയ്തു.

ഡി.സി.പിയുടെ കാർ ഓടിച്ചിരുന്ന കോൺസ്റ്റബിൾ ദീപക് കുമാർ അപകടം വരുത്തിയ കാർ നമ്പർ ശ്രദ്ധിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാർ ഗുഡ്ഗാവിലെ ഒരു കമ്പനിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. കാർ വിജയ് ശേഖർ ശർമയുടെ കൈവശമാണെന്ന് കമ്പനി പൊലീസിനെ അറിയിച്ചു. തുടർന്നായിരുന്നു പേടിഎം സി.ഇ.ഒയുടെ അറസ്റ്റും ജാമ്യവുമെല്ലാം.

കഴിഞ്ഞ ദിവസമാണ് പേടിഎം പേയ്മന്റെ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കണമെന്നാണ് റിസർവ് ബാങ്കിൻെറ നിർദേശം.

Tags:    
News Summary - Paytm's Vijay Shekhar Sharma Was Arrested In Feb For Ramming Cop's Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.