ജയ്പൂർ (രാജസ്ഥാൻ): ജമ്മു-കശ്മീരിൽ ഭീകരരെ സഹായിക്കുന്നത് നിർത്തിയാലേ പാകിസ്താനുമായി ചർച്ച സാധ്യമാകൂവെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. ബന്ധം മെച്ചപ്പെടണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാൽ, പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ നടപടികളിൽനിന്ന് വ്യക്തമാണ്. ഥാർ മരുഭൂമിയിൽ ദക്ഷിണ കമാൻഡൻറിെൻറ ‘ഹമേശ വിജയ്’ സൈനികാഭ്യാസപ്രകടനം കാണാനെത്തിയതായിരുന്നു റാവത്ത്.
പാക് മണ്ണിൽനിന്ന് നമുക്കെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുവരുകയാണ്. നമ്മളുമായുള്ള സൗഹൃദം പ്രധാനമായി അവർ കരുതുന്നുവെങ്കിൽ നടപടി അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇന്ത്യയുമായി ചർച്ചയടക്കമുള്ള നീക്കങ്ങളെ പിന്തുണക്കുന്നതായി കഴിഞ്ഞദിവസം പാക് കരസേന മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞിരുന്നു.ഇന്ത്യ-പാക് അതിർത്തിയോടു ചേർന്ന മരുഭൂമിയിലാണ് സൈനികാഭ്യാസം നടക്കുന്നത്. നിരവധി ഇലക്ട്രോണിക് യുദ്ധോപകരണങ്ങളും പുതുതലമുറയിലെ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു അഭ്യാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.