ന്യൂഡൽഹി: പെഗസസ് ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവാദത്തിൽ എൻ.എസ്.ഒ ഓഫീസുകളിൽ ഇസ്രായേൽ ഉദ്യോഗസ്ഥരുടെ റെയ്ഡ്. എൻ.എസ്.ഒ തന്നെയാണ് റെയ്ഡ് നടന്ന വിവരം അറിയിച്ചത്. പൂർണ സുതാര്യതയോടെയാണ് തങ്ങളുടെ പ്രവർത്തനമെന്നും എൻ.എസ്.ഒ അറിയിച്ചു.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് എൻ.എസ്.ഒ ഓഫീസിൽ റെയ്ഡിനെത്തിയത്. വ്യാജ ആരോപണങ്ങളാണ് മാധ്യമങ്ങൾ തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും എൻ.എസ്.ഒ വ്യക്തമാക്കി. എൻ.എസ്.ഒയുടെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേൽ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മാധ്യമപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഇസ്രായേൽ അന്വേഷണം പ്രഖ്യാപിച്ചത്. തീവ്രവാദം, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി സർക്കാർ അന്വേഷണ ഏജൻസികൾക്ക് മാത്രമാണ് പെഗസസ് നൽകുന്നതെന്നും എൻ.എസ്.ഒ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.