ന്യൂഡൽഹി: പെഗസസ് കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി ബന്ധപ്പെട്ട പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടണമെന്ന് സി.പി.എം. അന്താരാഷ്ട്ര മാനങ്ങൾ ഉള്ളതിനാൽ വിദേശ വിദഗ്ധരുടെ മൊഴി എടുക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സമിതി വേഗത്തിൽ നടപടി പൂർത്തിയാക്കണം.
സർക്കാറിെൻറ ഏതെങ്കിലും ഏജൻസി പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചോ എന്നകാര്യത്തിൽ സുപ്രീംകോടതിക്കുപോലും സർക്കാർ വ്യക്തമായ മറുപടി നൽകാതിരുന്നത് സർക്കാറിെൻറ ഒഴിഞ്ഞു മാറലിനൊപ്പം വിഷയത്തിെൻറ സങ്കീർണതയും വ്യക്തമാക്കുന്നു. പാർലമെൻറിെൻറ വർഷകാല സമ്മേളനം പെഗസസ് വിഷയത്തിലാണ് സ്തംഭിച്ചത്. ദേശസുരക്ഷ മറയാക്കി വ്യക്തമായ മറുപടി കോടതിക്ക് നൽകാത്തതിന് പാർലമെൻറിൽ സർക്കാർ മറുപടി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.