സിതാൽകുച്ചി (ബംഗാൾ): അക്രമാസക്ത ജനക്കൂട്ടത്തിൽനിന്ന് രക്ഷനേടുന്നതിനാണ് പോളിങ് ബൂത്തിൽ കേന്ദ്രസേന വെടിവെപ്പ് നടത്തിയതെന്ന വാദം കേന്ദ്രസർക്കാറും തെരഞ്ഞെടുപ്പ് കമീഷനും ആവർത്തിക്കുേമ്പാൾ കണ്ണീർ തുടച്ചുകൊണ്ട് നാട്ടുകാർ ചോദിക്കുന്നു. സ്കൂളിനടുത്ത് കളിച്ചുനിന്ന ഞങ്ങളുടെ കുഞ്ഞുമോൻ ആരുടെ സുരക്ഷക്കാണ് ഭീഷണി സൃഷ്ടിച്ചത്?
കേന്ദ്രസേനാംഗങ്ങൾ അടിച്ചും തൊഴിച്ചും അവശനാക്കിയ മിനാൽ ഹഖ് എന്ന 14 വയസ്സുകാരെൻറ ദൈന്യാവസ്ഥ നാട്ടുകാരെ അത്രയേറെ വേദനിപ്പിക്കുന്നു. വോട്ടിങ് കേന്ദ്രത്തിൽനിന്ന് മുക്കാൽ കിലോമീറ്റർ മാറി ഒരിടത്ത് കൂട്ടുകാരുമൊത്ത് കളിച്ചു നിൽക്കുകയായിരുന്നു മിനാൽ. കേന്ദ്രസേനയുടെ വാഹനം വരുന്നതു കണ്ട് കളിനിർത്തി ഓടിയ ബാലനെ അവർ പിന്തുടർന്ന് പിടികൂടി ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.ബംഗാളിയിൽ മറുപടി പറയുന്നതിനിടെ സംഘം അരയിലും മുതുകത്തും പൊതിരെ തല്ലി. അടിയേറ്റ് കുഴഞ്ഞുവീണ മിനാൽ നിലത്തുകിടന്ന് കരയുന്നതും ഛർദിക്കുന്നതും കണ്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.
കൂലിപ്പണിക്കാരനായ മാജിദ് മിയാന്‍ മകെൻറ ചികിത്സ ബില്ലുകൾ എങ്ങനെ ഒടുക്കാനാകുമെന്ന് നിശ്ചയമില്ല. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ആംബുലൻസിന് കൊടുക്കാൻപോലും പണമില്ലാത്ത അവസ്ഥയിലാണദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.