കമൽനാഥ്

മധ്യപ്രദേശിലെ ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങൾ ഓർമയുണ്ടാകും- മുൻ മുഖ്യമന്ത്രി കമൽനാഥ്

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥ്. ജനങ്ങൾക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ കള്ളങ്ങളും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും ഓർമയുണ്ടാകുമെന്ന് കമൽനാഥ് പറഞ്ഞു.

തന്നെപ്പോലെ ഒരു സഹോദരനെ ഇനി ലഭിക്കില്ലെന്ന് ഞായറാഴ്ച നടന്ന പരിപാടിയിൽ സ്ത്രീകൾളോട് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കമൽനാഥ്. തുടർഭരണം ലഭിച്ചാൽ എല്ലാ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ചൗഹാൻ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് എം.എൽ.എമാർ മാത്രമുള്ള ചിന്ദ്വാര ജില്ലയിൽ ബി.ജെ.പി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രയോജനമുണ്ടാവില്ലെന്നും അവിടുത്തെ ജനങ്ങൾക്ക് ബുദ്ധിയുണ്ടെന്നും കമൽനാഥ് പറഞ്ഞു.

2018ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു. കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എന്നാൽ 23 എം.എൽ.എമാർ കൂറുമാറിയതിനാൽ ബി.ജെ.പിക്ക് ഭരണം ലഭിക്കുകയായിരുന്നു.

Tags:    
News Summary - “People will remember CM Chouhan’s lies”: Former CM Kamal Nath takes on BJP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.